NEWS
എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 15ന്
13/03/2026 08:12 PM IST
NILA

ചെങ്ങന്നൂർ: എൻഡിഎ ചെങ്ങന്നൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 15 ന് നടക്കും. രാവിലെ 9ന് മുൻ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ഉദ്ഘാടനം ചെയ്യും. ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ വിശിഷ്ടാതിഥി ആകും. ബി ജെ പി സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി അധ്യക്ഷനാകും. സംസ്ഥാന, ജില്ലാ നിയോജക മണ്ഡലം ഭാരവാഹികൾ പങ്കെടുക്കും. ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനത്തിന് സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











